അഹമ്മദാബാദ്: ഷാറൂഖ് ഖാനും ദീപിക പദുകോണും അഭിനയിക്കുന്ന വിവാദ ചിത്രം പത്താനെതിരെ അഹമ്മദാബാദിലെ സിനിമാ തീയറ്ററില്‍ വി എച്ച് പി- ബ്രജരംഗദള്‍ അക്രമം. അഹമ്മദാബാദ് ആല്‍ഫ വണ്‍ മാളില്‍ സിനിമയുടെ പ്രമോഷനിടെയായിരുന്നു ആക്രമം. ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ മുഴുക്കിക്കൊണ്ട് ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചു കീറിയ ബ്രജരംഗദള്‍ പ്രവത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന ഭീഷണിയും മുഴക്കി.
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മാളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഭീഷണിയും ബ്രജരംഗദള്‍ പ്രവര്‍ത്തകര്‍ മുഴക്കി. പത്താന്‍ ചിത്രം സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ക്കെതിരാണെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ ഒരു തീയറ്ററില്‍ ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം രൂക്ഷമായിരുന്നു.ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം.
Post a Comment
0 Comments