Type Here to Get Search Results !

Bottom Ad

കലോത്സവത്തിന് പാചകം ചെയ്യാനില്ല, പഴയിടം പിന്‍മാറി; ഫിറോസും രതീഷും വരട്ടെയെന്ന് സോഷ്യല്‍ മീഡിയ


കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്ന് നോണ്‍ വെജ് ഭക്ഷണ വിവാദം പഴയിടം മോഹന്‍ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചത്.

പഴയിടം മോഹനന്‍ നമ്പൂതിരി പിന്മാറിയ സാഹചര്യത്തില്‍ ഇനി ആര് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ പേരാണ് സോഷ്യല്‍ ഉയര്‍ത്തി കാട്ടുന്നത്. ഫിറോസ് ചുട്ടിപ്പാറയും സഹായി രതീഷും വരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

പുതുമയാര്‍ന്ന പാചക വീഡിയോകള്‍ക്കായി ഏതറ്റം വരെയും പോകുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അടുക്കളയില്‍ നിന്നും പുറത്ത് അടുപ്പ് കൂട്ടിയുള്ള ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഒട്ടകത്തെ നിര്‍ത്തി പൊരിച്ചതും വിവാദമായ മയില്‍ കറി വെയ്ക്കലും ചുട്ടിപ്പാറയുടെ ഫുഡ് വ്ളോഗിന്റെ വ്യത്യസ്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad