കാസര്‍കോട്: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സുഹൃത്തുക്കള്‍ക്ക് ഗുരുതര പരിക്ക്. ചെങ്കള നാലാംമൈല്‍ പ്ലസ് മാര്‍ക്ക് സൗണ്ട്‌സ് ഉടമ ഷംസുവിന്റെ മകന്‍ ഷാഹില്‍ (20) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കാസര്‍കോട് നഗരത്തില്‍ ബദ്‌രിയ ഹോട്ടലിന് സമീപമാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ അതീവഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments