കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍- കാസര്‍കോട് ദേശീയ പാതയിലെ പിലാത്തറ ഏഴിലോട് ചക്ലിയ കോളനി സ്‌റ്റോപിന് സമീപം ജനവാസ കേന്ദ്രത്തില്‍ നിയന്ത്രണം വിട്ടുപാചക വാതക ലോറി മറിഞ്ഞ സംഭവത്തില്‍ ഗുരുതരമായ ട്രാഫിക് നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പരിയാരം പൊലീസ് വൈദ്യപരിശോധനയിലൂടെ സ്ഥിരീകരിച്ചു.
ഇതുകൂടാതെ ടാങ്കർ ലോറികളിൽ രണ്ടാം ഡ്രൈവര്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്‌നാട് സ്വദേശി മണിവേലിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അപകടത്തെ തുടര്‍ന്ന് ഈ റൂടിലെ വാഹനങ്ങള്‍ പുലര്‍ചെ മുതല്‍ തിരിച്ചുവിട്ടു. തളിപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ പഴയങ്ങാടി-വെങ്ങര-മുട്ടം-പാലക്കോട്-രാമന്തളി-പയ്യന്നൂര്‍ വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും വരു വാഹനങ്ങള്‍ എടാട്ട് -കൊവ്വപ്പുറം-ഹനുമാരമ്പലം- കെ എസ് ടി പി റോഡുവഴിയുമാണ് തിരിച്ചുവിട്ടത്.
Post a Comment
0 Comments