കാസര്‍കോട്: സംസ്ഥാന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 16) ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 9,10,11ന് മൊഗ്രാല്‍ വെക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യമായാണ് സംസ്ഥാന തലത്തിലുള്ള ഒരു കായിക മത്സരം അരങ്ങേറുന്നത് കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നടക്കമുള്ള താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി കളിക്കാനെത്തും.
ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ദേശീയ മത്സത്തിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച രാവിലെ 8.30ന് സംഘാടക സമിതി രക്ഷധികാരി പി.എം മുനീര്‍ഹാജി പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് സംഘടക സമിതി ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എയുമായ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. കേരള ഹോക്കി അസോസിയേഷന്റെയും ഒളിമ്പിക് അസോസിയേഷന്റെയും സംസ്ഥാന പ്രസിഡന്റായ വി സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.
11ന് വൈകുന്നേരം നാലിന് സമാപന ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹിമാന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ, പഞ്ചായത്ത് പ്രസിഡന്റുമാരായ താഹിറ യുസഫ്, ജെഎസ് സോമ ശേഖര, സുബണ്ണ ആള്‍വ, സമീറ ഫൈസല്‍, കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ വികെ അനീഷ്, വ്യവസായ പ്രമുഖരായ ലത്തീഫ് ഉപ്പള, ഡോ. മുഹമ്മദ് ഇബ്രാഹിം പറവൂര്‍, അബ്ദുല്‍ മുനീര്‍, അറബി കുമ്പള, ഹമീദ് സ്പിക്ക്, യു.കെ യുസുഫ്, ദേശീയ കാര്‍ റാലി ജേതാവ് മൂസ ശരീഫ്, ദേശീയ കബഡി താരം ജഗദീഷ് കുമ്പള, ഒളിബിക് അസോസിയേഷന്‍ ജില്ല സെക്രട്ടറി അച്ചുതന്‍ പ്രസംഗിക്കും
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അച്യുതന്‍, കാസര്‍കോട് ഹോക്കി പ്രസിഡന്റ് എം. രാമകൃഷ്ണന്‍, സംഘാടക സമിതി വര്‍ക്കിംഗ് കണ്‍വീനര്‍ അഷ്‌റഫ് കാര്‍ല, ഭാരവാഹികളായ ഹമീദ് സ്പിക്ക്, നാസര്‍ മൊഗ്രാല്‍, സെഡ്.എ മൊഗ്രാല്‍, ടിഎം ശുഹൈബ്, എകെ ആരിഫ് സംബന്ധിച്ചു.
Post a Comment
0 Comments