കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അപകടം. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മരച്ചില്ല ഒടിഞ്ഞുവീണത്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെപിക്കാണ് പരിക്കേറ്റത്.
കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. പരിക്ക് നിസാരമാണ്. ഗാലറിക്ക് തൊട്ടുപിന്നിലുള്ള മരത്തിന്റെ ചില്ല ഒടിഞ്ഞുവീഴുകയായിരുന്നു. രക്ഷിതാക്കളും മത്സരാര്‍ഥികളുമായിരുന്നു ഇവിടെ ഇരുന്നിരുന്നത്. അപകടമുണ്ടായ സമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയില്‍ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
Post a Comment
0 Comments