ദേശീയം (www.evisionnews.in): ബി ജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായി സ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കാണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു. യുപി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ‘ ലഡ്കയും ഝഡ്കയുമായി അമേഠിയില്‍ എത്തുന്നതെന്നായിരുന്നു അജയ് റായിക്കെതിരെ വിമര്‍ശനം. ചില പ്രത്യേക രീതിയിലുള്ള നൃത്തച്ചുവടുകളാണ് ‘ലഡ്കയും ഝഡ്കയും’
സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണെന്നും പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നുമാണ് ബിജെപി വക്താവ് ഷഹദാദ് പുണെ വാല വിഷയത്തില്‍ പ്രതികരിച്ചത്. അജയ് റായ് പ്രയോഗത്തില്‍ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അജയ് റായി പ്രതികരിച്ചത്.
Post a Comment
0 Comments