കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ സര്‍ഗലയത്തിന് കൊല്ലമ്പാടിയില്‍ തുടക്കം. സമസ്ത ജനറല്‍ സെക്രട്ടറി പൊഫസര്‍ കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.എ സത്താര്‍ ഹാജി പതാക ഉയര്‍ത്തി. ജമാഅത്ത് ഖത്തീബ് ഹനീഫ് ദാരിമി പ്രാര്‍ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി.
ബഷീര്‍ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, എ.കെ മുഹമ്മദ് കുഞ്ഞി, മുനീര്‍ ഹാജി കമ്പാര്‍, ബാവ ഹാജി കുന്നില്‍, മുനീര്‍ അണങ്കൂര്‍, കെ.എം അബ്ദുല്‍ ഹമീദ്, മുഹമ്മദ് കുഞ്ഞി തുരുത്തി, ഷാഫി ഹാജി, ലത്തീഫ് അസ്‌നവി, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, സമദ് കൊല്ലമ്പാടി സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ത്വലബ, ജനറല്‍ വിഭാഗങ്ങളിലായി അറുനൂറില്‍പരം പ്രതിഭകള്‍ മറ്റുരക്കും.
Post a Comment
0 Comments