ബോംബൈ: ബേശരം രംഗ് ഗാനവിവാദത്തില്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താന്‍ സിനിമയിലൂടെ കാവിയെ നടന്‍ അപമാനിച്ചുവെന്നും ഇനി ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വധഭീഷണി. സനാതന ധര്‍മ്മത്തിലെ ആളുകള്‍ സിനിമക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്.
ഇന്നു ഞങ്ങള്‍ ഷാരൂഖ് ഖാന്റെ പോസ്റ്റര്‍ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും,' പരംഹംസ് ആചാര്യ പറഞ്ഞു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിച്ചാലെ അവര്‍ക്ക് കാര്യം മനസ്സിലാവുകയൊളളു. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പരംഹംസ് ആചാര്യ പറയുന്നു.
Post a Comment
0 Comments