ഡെറാഡൂണ്‍ (www.evisionnews.in): കൊറോണ ബാധിച്ച് ഉമ്മ മരിച്ചതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് ജീവിച്ച 10 വയസുകാരന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ പണ്ടോളി ഗ്രാമവാസിയായ ഇമ്രാനയുടെ മകന്‍ ഷാസീബാണ് കോടികളുടെ സ്വത്തിന് ഉടമയായത്. ഭിക്ഷ യാചിച്ച് ജീവിക്കുകയായിരുന്ന കുട്ടിക്ക് മുത്തച്ഛനാണ് മരിക്കുന്നതിന് മുമ്പ് തന്റെ സ്വത്തിന്റെ പകുതി എഴുതി നല്‍കിയത്.
ഗ്രാമത്തില്‍ ഒരു തറവാട് വീടും അഞ്ച് ബിഗാസ് സ്ഥലവുമാണ് മുത്തച്ഛന്‍ ഷാസീബിന് നല്‍കിയിരിക്കുന്നത്. ഷാസീബിന്റെ അമ്മ ഇമ്രാന, ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് 2019ല്‍ ഷാസീബിനൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇമ്രാന മരണപ്പെട്ടു. ഷാസീബിനെ പിന്നീട് കണ്ടെത്താനുമായില്ല. ജീവിക്കാനായി തെരുവുകളില്‍ ഭിക്ഷ യാചിക്കുകയായിരുന്നു ഷാസീബ്.
മുത്തച്ഛന്‍ വില്‍പത്രം എഴുതിയതു മുതല്‍ ബന്ധുക്കള്‍ കുട്ടിയെ തിരയുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഷാസീബിന്റെ മുത്തച്ഛന്‍ മുഹമ്മദ് യാക്കൂബ് മരിച്ചത്. അടുത്തിടെയാണ് മോബിന്‍ എന്ന അയല്‍വാസി കാളിയാറിലെ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടെത്തിയത്. കാര്യങ്ങള്‍ തിരക്കിയറിഞ്ഞ മോബീന്‍ ഷാസീബിന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
Post a Comment
0 Comments