ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ വഴുതി വീണു കാലിനു പരിക്ക്. പാര്‍ലമെന്റിലെ തെക്കേ കവാടത്തിന് സമീപത്തുള്ള ചവിട്ടുപടിയില്‍ നിന്നാണ് അദേഹം കാല്‍വഴുതി വീണത്. വീഴ്ചയില്‍ അദേഹത്തിന്റെ ഇടതു കാലിന്റെ കുഴ തെറ്റിയിട്ടുണ്ട്.
ഈ പരിക്കുമായാണ് അദേഹം ഇന്നലെ പാര്‍ലമെന്റിലെ ചോദ്യ ഉത്തരവേളയില്‍ പങ്കെടുത്തത്. തുര്‍ന്ന് വേദന അസഹ്യമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ തരൂര്‍ ചികിത്സ തേടിയത്. തനിക്ക് പറ്റിയ അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പരുക്കുമായി താനിപ്പോള്‍ ആശുപത്രിയിലാണെന്നും പാര്‍ലമെന്റിലെ ചര്‍ച്ചകളിലും മണ്ഡലത്തിലെ പരിപാടികളിലും പങ്കെടുക്കാനാവില്ലെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.
Post a Comment
0 Comments