ദോഹ: ഫുട്ബോള്‍ ലോകകപ്പ് വിജയകരമായി നടക്കുമ്പോള്‍ മറ്റൊരു കായിക മാമാങ്കത്തിനും ഖത്തര്‍ കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ട്. 2036ലെ സമ്മര്‍ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനാണ് ഖത്തറിന്റെ നീക്കം. 2024 ല്‍ പാരീസിലും 2028 ല്‍ ലോസ് ഏഞ്ചല്‍സിലും 2032 ല്‍ ബ്രിസ്ബേനിലുമാണ് ഒളിംപിക്സ് നടക്കുന്നത്.
2016ലെയും 2020ലെയും ഒളിംപിക്സിന് ആതിഥേയത്വം പ്രതീക്ഷിച്ച് ഖത്തര്‍ മുന്നോട്ട് വന്നിരുന്നെങ്കിലും മരുഭൂമിയിലെ വേനല്‍കാല താപനിലയെ കുറിച്ചുള്ള ആശങ്ക കാരണം ഷോര്‍ട്ട് ലിസ്റ്റില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ഭൂഖണ്ഡം തിരിച്ചാണെങ്കില്‍ 2036 ലെ ഒളിംപിക്സിന് ഏഷ്യയില്‍ നിന്നുള്ള ഖത്തറിന് വേദിയാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഫുട്ബോള്‍ ലോകകപ്പിന്റെ ഇതുവരെയുള്ള വിജയമാണ് ഇതിന് ഖത്തറിന് കരുത്താകുന്നത്. നീക്കങ്ങള്‍ അനുകൂലമായാല്‍ ഒളിംപിക്സ് ആതിഥേയരാകുന്ന ആദ്യ ഇസ്ലാമിക രാജ്യമാകും ഖത്തര്‍.
Post a Comment
0 Comments