കേരളം (www.evisionnews.in): പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ. ഇതര സമുദായത്തില്‍ പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് ഒരുക്കാനാണ് രഹസ്യവിഭാഗം പ്രവര്‍ത്തിച്ചതെന്നും പിഎഫ്‌ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനയില്‍ പിഎഫ്‌ഐ നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്നും എന്‍ഐഎ അറിയിച്ചു. പ്രതികളുടെ റിമാന്‍ഡ് നീട്ടണമെന്ന് കാട്ടിയുള്ള എന്‍ഐഎയുടെ ഹരജി ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഈ അവസരത്തിലാണ് എന്‍ഐഎ വാദം ആവര്‍ത്തിച്ചത്.
വിവരശേഖരണം നടത്തുന്നതും അത് നേതാക്കള്‍ക്ക് നല്‍കുന്നതും രഹസ്യ വിഭാഗത്തിലുള്ളവരാണെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയതുള്‍പ്പടെ ചൂണ്ടിക്കാട്ടി പ്രതികളുടെ റിമാന്‍ഡ് 180 ദിവസമായി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. 14 പ്രതികളുടെ റിമാന്‍ഡ് ആണ് കൊച്ചി എന്‍ഐഎ കോടതി നീട്ടിയത്.
Post a Comment
0 Comments