ദോഹ (www.evisionnews.in): ഫിഫ ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി റെക്കോഡുകളാണ് കാല്‍പ്പന്ത് കളിയുടെ മിശിഹാ എന്നറിയപ്പെടുന്ന ലിയോണല്‍ മെസി സ്വന്തമാക്കുന്നത്. ഒപ്പം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉള്‍പ്പെടെയുള്ള ചില റെക്കോഡുകള്‍ കൂടി തിരുത്തി എഴുതുകയാണ് മെസി.
മൈതാനത്തെ റെക്കോഡ് നേട്ടം പോലെ സമൂഹമാധ്യമങ്ങളിലും ലിയോണല്‍ മെസി ഹിറ്റാകുകയാണ്. ഏറ്റവുമധികം ആളുകള്‍ ലൈക്ക് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇനി മിശിഹായ്ക്ക് മാത്രം സ്വന്തം.
ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ മെസി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചത്. മണിക്കൂറുകള്‍ക്കകം 57 ദശലക്ഷത്തില്‍ അധികം ലൈക്കുകളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിച്ചത്. നേരത്തെ, മെസിക്കൊപ്പം ചെസ് കളിക്കുന്ന റൊണാള്‍ഡോയുടെ ചിത്രം റൊണാള്‍ഡോ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇതും ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് കൈവരിച്ചിരുന്നു. എന്നാല്‍ 41 ലക്ഷത്തില്‍ കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ഈ പോസ്റ്റിനെയും മെസിയുടെ പുതിയ പോസ്റ്റ് മറികടന്നു.
Post a Comment
0 Comments