തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി സി.ഐയ്‌ക്കെതിരേ പരാതി. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിലെ മുന്‍ സി.ഐ ജയസനിലെതിരെയാണ് 27കാരനായ പോക്സോ കേസിലെ പ്രതിയുടെ പരാതിയില്‍ കേസെടുത്തത്. പോക്സോ കേസ് ഒതുക്കാന്‍ പ്രതിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
ഒരു കൈക്കൂലി കേസില്‍ പ്രതിയായ ജയസനില്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. പോക്സോ കേസ് പ്രതിയുടെ പരാതിയില്‍ സിഐക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഐ തന്നെ ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ചാണ് പീഡിപ്പിച്ചതെന്ന് യുവാവായ പ്രതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വര്‍ക്കല ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
Post a Comment
0 Comments