Type Here to Get Search Results !

Bottom Ad

പാസ്‌പോര്‍ട്ട് പുതുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പേരുകള്‍ രണ്ടു വരിയിലാക്കണം


ന്യൂഡല്‍ഹി: മിക്ക രാജ്യങ്ങളിലേയും എമിഗ്രേഷന്‍ അധികൃതര്‍ പാസ്പോര്‍ട്ടില്‍ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വെവ്വേറെ ആയിരിക്കണമെന്ന നിബന്ധന കര്‍ക്കശമാക്കാന്‍ സാധ്യത. യു.എ.ഇയില്‍ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ ഈ നിബന്ധന നടപ്പിലാക്കിയിട്ടുണ്ട്. ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തല്‍ക്കാലം നിബന്ധന ബാധകമാക്കിയിട്ടില്ല.

സൗദി അറേബ്യയില്‍ ധാരാളം പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ പേരും വീട്ടുപേരും ഒരുമിച്ചാണുള്ളത്. വിവിധ ഓഫീസുകളില്‍ പേരു വിളിക്കുമ്പോള്‍ ഉച്ചരിക്കാന്‍ പ്രയാസമുള്ള കുടുംബ പേരുകള്‍ കൂടി പേരിനോട് ചേര്‍ത്ത് ഒറ്റ വരിയാക്കിയവരുണ്ട്. പാസ്പോര്‍ട്ട് ഇഷ്യു ചെയ്യുമ്പോള്‍ നേരത്തെ ജിദ്ദ കോണ്‍സുലേറ്റ് പേര് ഒരുമിച്ചക്കിയ കേസുകളുമുണ്ട്.

കൂടുതല്‍ രേഖകളൊന്നും സമര്‍പ്പിക്കാതെ തന്നെ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഇപ്പോള്‍ കഴിയും. പുതുക്കുന്നതിനുള്ള അപക്ഷേ സമര്‍പ്പിക്കുമ്പോള്‍ പേരുകള്‍ വേര്‍തിരിച്ച് എഴുതിയ പ്രത്യേക ഫോം കൂടി പുരിപ്പിച്ചു നല്‍കിയാല്‍ മതി. പുതിയ പാസ്പോര്‍ട്ടില്‍ എങ്ങനെയാണോ പേര് വേണ്ടത് എന്നെഴുതി അതിനിടയില്‍ ഒപ്പിടുക മാത്രമാണ് വേണ്ടത്. ഇത് തെളിയിക്കാന്‍ രേഖകളൊന്നും ആവശ്യമില്ല. പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രശ്നം ഒഴിവാക്കാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകാന്‍ ഇപ്പോള്‍ തന്നെ പാസ്പോര്‍ട്ടില്‍ ഫസ്റ്റ് നെയിമും സര്‍നെയിമും വേറെ ആയിരിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad