കേരളം (www.evisionnews.in): ലഹരിക്കടത്ത് തടയാന്‍ കൊറിയര്‍ കമ്പനികള്‍ക്ക്് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന എക്‌സൈസ് വകുപ്പ്. സ്ഥിരമായി പാര്‍സലുകള്‍ വരുന്ന മേല്‍വിലാസങ്ങള്‍ക്ക് നിരീക്ഷിച്ച് വിവരം എക്‌സൈസിന് കൈമാറണമെന്നാണ് എക്‌സൈസ് വകുപ്പ് നിര്‍ദശം നല്‍കിയിരിക്കുന്നത്. ലഹരിക്കടത്തിനുള്ള മറയായി കൊറിയര്‍ സര്‍വ്വീസിനെ ഉപയോഗിക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് കൊറിയറിലൂടെ വന്ന ലഹരി മരുന്ന് പൊലീസ് പിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊറിയര്‍ സര്‍വ്വീസുകളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ലഹരിക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചത്്. പാര്‍സലുകള്‍ വരാന്‍ സാധ്യതയില്ലാത്ത മേല്‍വിലാസത്തിലേക്ക്് നിരന്തരം പാര്‍സലുകള്‍ വരുന്നത് സംശയാസ്പദമാണ്. ഇത്തരത്തില്‍ കൊറിയറുകള്‍ കൈപ്പറ്റുന്നവരെക്കുറിച്ച് എക്‌സൈസ് പൊലീസ് വകുപ്പുകളെ വിവരമറിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
എല്ലാ പാര്‍സലുകളും തുറന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കൊറിയര്‍ കമ്പനികള്‍ ജാഗ്രത പുലര്‍ത്തണം. കൊറിയര്‍ സര്‍വ്വീസുകാരുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് ശ്രമിക്കുന്നത്.
Post a Comment
0 Comments