തിരുവനന്തപരും: സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലുള്ള സാമ്പത്തിക ആരോപണം സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു.
അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഉന്നയിച്ച വാര്‍ത്ത നിഷേധിക്കാതെ പി. ജയരാജന്‍ രംഗത്തെത്തി. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ പാര്‍ട്ടിക്കുള്ളിലും വരാം. തെറ്റായ പ്രവണതകള്‍ക്കെതിരായ ഉള്‍പാര്‍ട്ടി സമരം നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ എന്തുനടന്നുവെന്ന് മാധ്യമങ്ങളോട് പങ്കുവയ്ക്കാനാകില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നത് വ്യാജവാര്‍ത്തയാണോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
വ്യക്തിപരമായ ആക്ഷേപം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കാറില്ലെന്നും പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്.
Post a Comment
0 Comments