Type Here to Get Search Results !

Bottom Ad

സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ എൻ.എ സുലൈമാൻ നിര്യാതനായി


കാസർകോട്: സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡണ്ടും നാഷണൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ സിറാമിക്സ് റോഡ് പ്ലസന്റ് വില്ലയിലെ എൻഎ സുലൈമാൻ(63) അന്തരിച്ചു. ഞായറാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടർന്നാണ് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ ട്രഷർ, ടേബിൾ ടെന്നീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് മെർച്ചന്റ്സ് ആൻഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രവർത്തകസമിതി അംഗം, ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ കോഴി ഫാമുകളിലൊന്നായ, കാസർകോട് എം ജി റോഡ് ഹൈ ലൈൻ പ്ലാസ ആസ്ഥാനമായുള്ള സ്റ്റാൻഡേർഡ് ഹാച്ചറീസ് ആന്റ് ഫാംസ് ഉടമയാണ്. കാസർകോട് പ്രസ്റ്റീജ് സെന്ററിലെ ഭാരത് ഗ്യാസ് ഏജൻസി ഡീലറാണ്. പരേതരായ അബ്ദുല്ല ഹാജിയുടെയും ആസിയുമ്മയുടെയും മകനാണ്. ഭാര്യ :മുംതാസ്.

മക്കൾ: സുനൈസ്, സുഫാസ്, ഡോ സുല (ജർമ്മനി) സുസുല (മെഡിക്കൽ സ്റ്റുഡൻറ്, മരുമക്കൾ: ഡോ.അസീസ്, റിനയ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം, സഈദ്, ആഇശ നെല്ലിക്കുന്ന്, സുഹ്റ തളങ്കര, സഫിയ വിദ്യാനഗർ, ജമീല തളങ്കര, റാബിയ തായലങ്ങാടി, ഉമ്മു ഹലീമ വിദ്യാനഗർ. രാത്രിയോടെ തളങ്കര മാലിക് ദീനാർ പള്ളി അങ്കണത്തിൽ ഖബറടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad