കാസര്‍കോട്: എന്‍.സി.പിയിലെ നേതാക്കളുടെ ഗ്രൂപ്പിസവും കിടമത്സരത്തിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് സി.കെ നാസര്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ രാജിവച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ ചേര്‍ന്നു. കണ്ണൂര്‍ താവക്കര റോയല്‍ ഒമേഴ്സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ പുതുതായി വന്നവര്‍ക്ക് മെമ്പര്‍ഷിപ്പ്് നല്‍കി.
കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹാഷിം അരിയില്‍, സികെ നാസര്‍ കാഞ്ഞങ്ങാട്, സയ്യിദ് നൂറിഷ തങ്ങള്‍, അബ്ദുസമദ് കമ്പില്‍, അജിത്, ജാഫര്‍ കണ്ടിക്കല്‍, പി സമീറ, ശൈല,പ്രമോദ്, റുക്‌സാന തലശ്ശേരി, രാജീവന്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് നൂറോളം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. താജുദ്ധീന്‍ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിറാജ് തയ്യില്‍ സംസാരിച്ചു. ഹമീദ് ചെങ്ങളായി സ്വാഗതവും ഇഖ്ബാല്‍ പോപ്പുലര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments