തിരുവനന്തപുരം: എം.എല്‍.എമാരെ സ്ലീപ്പര്‍ ക്ലാസിലേക്ക് മാറ്റിയ റെയില്‍വെ നടപടി നിയമസഭയില്‍ ഉന്നയിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണ് സംഭവം. മാവേലി എക്‌സ്പ്രസില്‍ എ.സി ത്രിടയര്‍ ക്ലാസില്‍ ടിക്കറ്റെടുത്ത പതിനഞ്ച് എം.എല്‍.എമാരെ സ്ലീപ്പര്‍ ക്ലാസിലേക്ക് മാറ്റുകയായിരുന്നു. അതില്‍ വിഷമമില്ല. സ്ലീപ്പര്‍, ജനറല്‍ കം പാര്‍ട്ടുമെന്റുകളില്‍ സഞ്ചരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല.
എം.എല്‍.എമാര്‍ ടിക്കറ്റെടുക്കുന്നത് റെയില്‍വേ കൂപ്പണ്‍ വെച്ചാണെന്ന് എല്ലാവര്‍ക്കും അറിയാം. റെയില്‍വേ കൂപ്പണ്‍ ഉപയോഗിച്ച് ടിക്കറ്റെടുത്താല്‍ എ.സി ക്ലാസില്‍ നിന്ന് സ്ലീപ്പറി ലേക്ക് മാറ്റുമ്പോള്‍ ടിക്കറ്റില്‍ ചാര്‍ജിലെ വ്യത്യാസം തിരിച്ച് നല്‍കേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. എം.എല്‍.എമാരെ പരിഗണിക്കാത്ത റെയില്‍വേയുടെ നടപടിയില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
Post a Comment
0 Comments