ചട്ടഞ്ചാല്‍: മുസ്ലിം യൂത്ത് ലീഗ് ചലനം 2 ക്യാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 24 വൈറ്റ്ഗാര്‍ഡ് ദിനത്തില്‍ എല്ലാ പഞ്ചായതിലും പൊതു സ്ഥപനങ്ങളുടെ പരിസരങ്ങള്‍ ശുചീകരിക്കാനും മണ്ഡലം തല ഉല്‍ഘാടനം കളനാട് പിഎച്ച്‌സി പരിസരം ശുചീകരിച്ച് കൊണ്ട് നിര്‍വ്വഹിക്കാനും മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 25ന് മുമ്പായി പഞ്ചായത്ത്തല പ്രവര്‍ത്തക സമിതി യോഗം ചേരും. 31ന് മുമ്പ് സീതി സാഹിബ് അക്കാദമിയ പാഠശാല മൂന്നാം എഡിഷന്‍ പൂര്‍ത്തീകരിക്കും. ജനുവരി 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ചലനം 2 ക്യാമ്പയിന്‍ അവതരിപ്പിച്ചു. ട്രഷറര്‍ എംബി ഷാനവാസ്, ഹാരിസ് അങ്കക്കളരി, ബാത്തിഷാ പൊവ്വല്‍, ശംസീര്‍ മൂലടുക്കം, അബുബക്കര്‍ കടാങ്കോട്, ശഫീഖ് മയിക്കുഴി, ശരീഫ് മല്ലത്ത്, ശരീഫ് പന്നടുക്കം, അഡ്വ ജുനൈദ്,നശാത് പരവനടുക്കം, സമീര്‍ അല്ലാമ, ഖലന്തര്‍ തൈര, ഉബൈദ് നാലപ്പാട്, ഇഖ്ബാല്‍ മുല്ലച്ചേരി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും സെക്രട്ടറി സലാം മാണിമൂല നന്ദിയും പറഞ്ഞു.
Post a Comment
0 Comments