ചട്ടഞ്ചാല്‍: കാസര്‍കോടിന്റെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനു വേണ്ടി കോവിഡ് കാലത്ത് എല്ലാവിധ സൗകര്യങ്ങളോട് കൂടി ടാറ്റ ഗ്രൂപ്പ് ആരംഭിച്ച ടാറ്റ ആശുപത്രി അടച്ചുപൂട്ടാനുള്ള അതികൃതരുടെ നീക്കത്തിനെതിരെ പൊതു ജനങ്ങളെ സംഘടിപ്പിച്ച് ഡിസംബര്‍ എട്ടിന് വൈകുന്നേരം മൂന്നു മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ പൊട്ടസ്റ്റ് സ്‌ക്വയര്‍ സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രശസ്ത ആക്റ്റിവിസ്റ്റ് ദയാബായി ഉദ്ഘാടനം ചെയ്യും. സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍, എംബി ഷാനവാസ്, ബാത്തിഷ പൊവ്വല്‍, നാസര്‍ ചേറ്റുകുണ്ട്, ദാവൂദ് പള്ളിപ്പുഴ, മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, സിറാജ് മഠത്തില്‍, നശാത്ത് പരവനടുക്കം, ഉബൈദ് നാലപ്പാട് സംബന്ധിച്ചു.
Post a Comment
0 Comments