കാഠ്മണ്ഡു: ഫുഡ് വ്‌ളോഗര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പ്രശസ്ത ചൈനീസ് ഫുഡ് വ്‌ളോഗറായ ഗാന്‍ സോജിയോങ്ങ് (29) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ചൈനീസ് വ്‌ളോഗറും ഇന്‍ഫ്ളുവന്‍സറുമായ ഫെങ് ഷെങ്ങ്യുങ്ങിനെ (32) അറസ്റ്റു ചെയ്തു.
ഡിസംബര്‍ നാലിന് കാഠ്മണ്ഡുവിലെ തിരക്കേറിയ മാര്‍ക്കറ്റായ ഇന്ദ്രചൗക്കില്‍ വച്ചാണ് സംഭവം. സുഹൃത്ത് ലി ചുസാനും (32) മറ്റൊരാള്‍ക്കുമൊപ്പം മാര്‍ക്കറ്റിലൂടെ നടന്ന് ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു ഗാന്‍. 'ഫാറ്റി ഗോസ് ടു ആഫ്രിക്ക' എന്നാണ് ഗാന്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളിലെത്തി.
സുഹൃത്തുക്കള്‍ക്കൊപ്പം ഗാന്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് ചിത്രീകരണം തടസപ്പെടുകയും ക്യാമറ കുലുങ്ങുന്നതിനിടെ നിലവിളി ശബ്ദം ഉയരുകയുമാണ്. ഇതിനിടെ സ്‌ക്രീന്‍ ഓഫായിപ്പോകുന്നു. ലൈവ് സ്ട്രീമിനിടെ ആയതിനാല്‍ ഈ ദൃശ്യങ്ങള്‍ വൈകാതെ തന്നെ വൈറലാവുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post a Comment
0 Comments