തിരുവനന്തപുരം (www.evisionnews.in): നടുറോഡിലിട്ട് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ട സ്വദേശി രാകേഷിനെ (46)യാണ് പൂജപ്പുര ജില്ലാ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ശുചിമുറിക്കുള്ളില്‍ ഉടുമുണ്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പത്തനംതിട്ട സ്വദേശി സിന്ധുവിനെ ഇയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.
വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു കൊലപാതകം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment
0 Comments