Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ വീടിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം


കാസര്‍കോട്: തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ വീടിന്റെ തൊട്ടടുത്ത പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വയലോടി സ്വദേശി കുട്ടന്‍ എന്ന പ്രിയേഷ് (35) നെയാണ് വീടിന്റെ മുന്നില്‍ പ്രിയേഷ് ഉപയോഗിക്കുന്ന ബുള്ളറ്റിന് സമീപം മലര്‍ന്നു കിടക്കുന്ന നിലയില്‍ മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മൃതദേഹത്തില്‍ ഷര്‍ട്ട് ഉണ്ടയിരുന്നില്ല. പാന്റ്് മാത്രമാണ് ഉണ്ടായിരുന്നത്. ചെളി പുരണ്ട് ദേഹമാസകലം ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചന്തേര സി.ഐ നാരായണന്‍, എസ്.ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്‍- അമ്മിണി ദമ്പതികളുടെ മകനാണ് മരിച്ച പ്രിയേഷ്.

Post a Comment

0 Comments

Top Post Ad

Below Post Ad