സുബൈദ വധക്കേസിൽ ഒന്നാംപ്രതി കുറ്റക്കാരൻ; മൂന്നാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷ നാളെ
15:44:00
0
കാസർകോട്:പെരിയ ആയ മ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടു ത്തി 27 ഗ്രാം സ്വർണ്ണാ ഭരണങ്ങൾ കവർന്ന കേസി ലെ ഒന്നാം പ്രതിയെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.കുഞ്ചാർ കോട്ടക്ക ണ്ണിയിലെ അബ്ദുൾഖാദറിനെ (34)യാണ് ചൊവ്വാഴ്ച രാവിലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ മൂന്നാം പ്രതിയായ മാന്യയിലെ കെ അബ്ദുൾ ഹർഷാദിനെ വിട്ടയച്ചു.
ഹർഷാദിനെതിരായ കുറ്റം സംശയാതീതമായി തെളിയി ക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയായായ സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസ് (34) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനാൽ വിചാരണക്ക് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതി പട്ള കുതിരപ്പാടിയിലെ അബ്ദുൽ അസീസ് എന്ന ബാവ അസീ സിനെ പിന്നീട് മാപ്പു സാക്ഷി യാക്കിയിരുന്നു.
2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ കൊല ചെയ്യപ്പെട്ടത്. സ്ഥലം നോക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തിയ പ്രതികൾ വെള്ളം ആവശ്യ പ്പെട്ടിരുന്നു.
സുബൈദ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുന്ന തിനിടെ പ്രതികൾ റബ്ബർ കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കലർത്തിയ കറുത്ത തുണി കൊണ്ട് മുഖത്ത് അമർത്തി ബോധം കെടുത്തിയ ശേഷം കയ്യും കാലും കെട്ടിയിട്ട് കഴു ത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 27 ഗ്രാം വരുന്ന വളകളും മാലയും കമ്മലും കവർന്ന ശേഷം സംഘം കടന്നുകളയുകയായിരുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ, എ.എസ്.പി വിശ്വംഭരൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞത്.
Post a Comment
0 Comments