തിരുവനന്തപുരം: യുവതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. വഴയിലെ സ്വദേശി സിന്ധുവാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചു. രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments