തൃക്കരിപ്പൂര്‍ (www.evisionnews.in): മെട്ടമ്മല്‍ വയലോടി സ്വദേശി പ്രിയേഷിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ അറസ്റ്റിലായി. സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ മുഹമ്മദ് ഷബാസ് ഒ.ടി (22), തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ മുഹമ്മദ് രഹ്നാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, എസ്.ഐമാരായ ശ്രീദാസ്, എസ്.ഐ സതീശന്‍, എ.എസ്.ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിജേഷ്, രമേശന്‍, ദിലീഷ്, രതീഷ്, സുരേശന്‍ കാനം, ഷാജു, പൊലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രിയേഷിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
Post a Comment
0 Comments