ഉദുമ: എം.എസ്.എഫ് ജില്ലാ നേതൃക്യാമ്പ് 'ധിഷണ'യ്ക്ക് ഉദുമ എരോല്‍ പാലസില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, ഹാഷിം ബംബ്രാണി, ഷാഹിദ റാഷിദ്, ഖാദര്‍ ആലൂര്‍, അഷ്റഫ് ബോവിക്കാനം, റംഷീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, സഹദ് അംഗഡിമൊഗര്‍, സൈഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് താഹ, സലാം ബെളിഞ്ചം, റഹീം പള്ളം, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, മുനവ്വര്‍ പാറപ്പള്ളി, അല്‍ത്താഫ് പൊവ്വല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഷറഫുദ്ദീന്‍ കടവത്ത്, അനസ് ബി.കെ, അബ്ദു മുല്ലച്ചേരി, ആരിഫ് ഉദുമ സംസാരിച്ചു.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജല്‍, അബൂട്ടി മാസ്റ്റര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിക്കും. ക്യാമ്പ് നാളെ സമാപിക്കും.
Post a Comment
0 Comments