അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബി.ജെ.പിയുടെ ഉജ്വല വിജയത്തിന് ശേഷം എഎപി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. ജുനാഗഡ് ജില്ലയിലെ വിശ്വധാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഭൂപട്ട് ഭയാനി ഉടന്‍ തന്നെ ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. തന്റെ അന്തിമതീരുമാനം ജനങ്ങളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മോദി രാജ്യത്തിനു അഭിമാനമാണെന്നും ഭൂപദ് ഭയാനി പറഞ്ഞു. അദ്ദേഹം ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടാതായാണ് സൂചന.
വിജയിച്ച അഞ്ച് ആം ആദ്മി എം.എല്‍.എമാരുമായി ബി.ജെ.പി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപദ് ഭയാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ധിച്ചതിന് കാരണം മോദിയാണെന്നും അദ്ദേഹം രാജ്യത്തിന് അഭിമാനമാണെന്നും ഭൂപദ് ഭയാനി പറഞ്ഞു.
Post a Comment
0 Comments