കാസർകോട് (www.evisionnews.in): മുംബൈയിലേക്കെന്ന് പറഞ്ഞുപോയ ഗൃഹനാഥനെ കാണാതായതായി പരാതി. മൊഗ്രാൽ പുത്തൂരിലെ പ്രശാന്ത് ഷെട്ടി (44) യെയാണ് കാണാതായത്. കഴിഞ്ഞ നവംബർ 20ന് മുംബൈയിൽ ഒരു കേസിന്റെ ആവശ്യത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണെന്നും പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നും ഭാര്യ ശിൽപ ഷെട്ടി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
മുംബൈയിലേക്കെന്ന് പറഞ്ഞുപോയ ഗൃഹനാഥനെ കാണാതായതായി പരാതി
16:55:00
0
കാസർകോട് (www.evisionnews.in): മുംബൈയിലേക്കെന്ന് പറഞ്ഞുപോയ ഗൃഹനാഥനെ കാണാതായതായി പരാതി. മൊഗ്രാൽ പുത്തൂരിലെ പ്രശാന്ത് ഷെട്ടി (44) യെയാണ് കാണാതായത്. കഴിഞ്ഞ നവംബർ 20ന് മുംബൈയിൽ ഒരു കേസിന്റെ ആവശ്യത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണെന്നും പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നും ഭാര്യ ശിൽപ ഷെട്ടി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
Post a Comment
0 Comments