Type Here to Get Search Results !

Bottom Ad

മാഹിനാബാദ് എം.ഐ.സി കോളജില്‍ നവീകരിച്ച സെമിനാര്‍ ഹാള്‍ സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു


ചട്ടഞ്ചാല്‍ (www.evisionnews.in): എം.ഐ.സി കോളജിന്റെ നവീകരിച്ച സെമിനാര്‍ ഹാള്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ഥിനി നഫീസത്ത് സാനിയക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ഡി സോണ്‍ റണ്ണര്‍സ് അപ് ആയ കോളജ് ടീമിനുള്ള പുരസ്‌ക്കാരം ഫുട്‌ബോള്‍ ടീം ലീഡര്‍ ശഹദിനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ബാഡ്മിന്റനില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീമിനുള്ള പുരസ്‌കാരം ടീം അംഗം നാസിമിനും തങ്ങള്‍ കൈമാറി.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുള്ള സ്‌നേഹോപഹാരം യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി കൈമാറി. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി, ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ചെങ്കളം അബ്ദുല്ല ഫൈസി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, മല്ലം സുലൈമാന്‍ ഹാജി, കെ.എം സാലിഹ് മാസ്റ്റര്‍, ജലീല്‍ കടവത്ത്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സിദ്ദീഖ് നദ് വി, ടി.ഡി കബീര്‍, ഇ. അബൂബക്കര്‍ ഹാജി എടനീര്‍, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, മൊയ്തു നിസാമി, എം.ഐ.സി ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ എം.കെ ദീപാ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad