Type Here to Get Search Results !

Bottom Ad

കളിക്കിടയിലെ മെസിയുടെ ഓട്ടത്തേക്കാള്‍ ഏറെയുള്ള നടത്തം എന്തിന്; കാരണം വെളിപ്പെടുത്തി പെപ് ഗാര്‍ഡിയോള


അര്‍ജന്റീനിയര്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കളത്തില്‍ ഒാടുന്നതിനെക്കാള്‍ കൂടുതല്‍ നടക്കുന്നതെന്തിനാണെന്ന് കളി കാണുന്ന പലരും ചോദിച്ചിട്ടുണ്ടാവും. മെസിയെ മറ്റു താരങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്ന ഘടകങ്ങളിലൊന്നു കൂടിയാണ് കളിക്കിടയിലെ ഓട്ടത്തേക്കാള്‍ ഏറെയുള്ള നടത്തം.

ഇപ്പോഴിതാ ഈ നടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഫുട്‌ബോള്‍ പരിശീലകനായ പെപ് ഗാര്‍ഡിയോള. അവന്‍ മൈതാനത്ത് നടക്കുന്നതാണ് കാണാനാണ് എനിക്കു കൂടുതല്‍ ഇഷ്ടം. അവന്‍ ഒരിക്കലും മത്സരത്തിന് പുറത്താകുന്നില്ല. എപ്പോഴും മത്സരത്തില്‍ മുഴുകിയിരിക്കുകയാണ്. തന്റെ തല ഇടതും വലതും മാറി മാറി അവന്‍ ചലിപ്പിക്കുകയാണ്.

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അവന് അറിയാം. അവന്‍ മൈതാനത്ത് എപ്പോഴും ഓടിക്കൊണ്ടിരിക്കാറില്ല. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവനറിയാം. പ്രതിരോധ നിരയുടെ ദൗര്‍ബല്യം വേഗത്തില്‍ കണ്ടുപിടിക്കാന്‍ അവന് ശേഷിയുണ്ട്. ദ്യ മിനുട്ടിനുള്ളില്‍ തന്നെ ഒരു മാപ്പ് അവന്‍ തന്റെ മനസില്‍ സൃഷ്ടിച്ചിട്ടുണ്ടാകും. എവിടെയാണ് വിടവുള്ളതെന്ന് അവന്റെ തലച്ചോറില്‍ സേവ് ചെയ്യപ്പെട്ട് വെച്ചിട്ടുണ്ടാവും. കളത്തിലൂടെ നടന്നുകൊണ്ടിരുന്നാല്‍ കൂടുതല്‍ ആക്രമിക്കാന്‍ അവസരം ലഭിക്കുമെന്ന് അവനറിയാം. മെസിയെ അധികം നടക്കാത്ത നിലയില്‍ കണ്ടാല്‍ അവന
Tags

Post a Comment

0 Comments

Top Post Ad

Below Post Ad