ദോഹ: ലയണല്‍ മെസിയെ മാര്‍ക്ക് ചെയ്യാന്‍ മെനക്കെടില്ലെന്ന നിലപാട് വ്യക്തമാക്കി ക്രയേഷ്യ. മെസിയെ മാത്രമല്ല അര്‍ജന്റീന ടീമിനെ മൊത്തമായി തടയേണ്ടതുണ്ടെന്നു ക്രയേഷ്യന്‍ താരം മാര്‍കോ പെറ്റ്കോവിച് പറഞ്ഞു. മെസി തടയാന്‍ മാത്രമായി ഒരു പദ്ധതി ശരിയാകില്ല. ഒരു കളിക്കാരനെ മാത്രം തടയുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കാറില്ല, മുഴുവന്‍ ടീമിനെയും തടയുകയാണു ലക്ഷ്യം- പെറ്റ്കോവിച് പറഞ്ഞു.
അര്‍ജന്റീനയെന്നാല്‍ മെസി മാത്രമല്ല, അവര്‍ക്ക് ഒരുപാട് മികച്ച കളിക്കാരുണ്ട്. ഹോളണ്ടിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയെന്ന പ്ലേ മേക്കറുടെ മികവ് കണ്ടിരുന്നു. ഡച്ച് ഡിഫന്‍സിനെ ചിതറിച്ചുള്ള മെസിയുടെ പാസാണ് നാഹുവല്‍ മൊളീനയുടെ ഗോളിനു വഴിയായത്. അഞ്ച് മത്സരങ്ങളില്‍നിന്നു നാലു ഗോളടിച്ച മെസി മികച്ച ഫോമിലുമാണ്.
ബ്രസീലിനെതിരെ ക്രയേഷ്യയുടെ സമനില ഗോള്‍ നേടിയ താരമാണു പെറ്റ്കോവിച്. ബ്രസീലിന്റെ നെയ്മറിനെ ഫലപ്രദമായി പൂട്ടിയതിനു പിന്നാലെ ലൂകാ മോഡ്രിച്ചിനെ ക്രയേഷ്യന്‍ കോച്ച് സ്ലാട്ട്കോ ഡാലിച് പ്രശംസകള്‍ കൊണ്ടു മൂടിയിരുന്നു. മാറ്റിയോ കോവാസിച്, മാഴ്സലോ ബ്രോസോവിച് എന്നിവര്‍ ലൂകയ്ക്കൊപ്പം ചേരുമ്‌ബോള്‍ ക്ര?യേഷ്യയുടെ മധ്യനിര ലോകോത്തരമാകുന്നു- ഡാലിച് തുടര്‍ന്നു.
അര്‍ജന്റീന, ക്രയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നിവരാണ് ഖത്തറില്‍ ബാക്കിയുള്ളത്. അതില്‍ ആരു ജേതാക്കളായാലും പുതു ചരിത്രമാകും. ജയിക്കുന്നത് അര്‍ജന്റീന ആണെങ്കില്‍ അത് ലയണല്‍ മെസിയുടെ ലോകകപ്പ് ആയി അറിയപ്പെടും. ക്ര?യേഷ്യക്ക് കന്നി ലോകകപ്പാണിത്. ലോക ചാമ്ബ്യന്മാരുടെ പട്ടികയില്‍ ഒരു പുതിയ പേര് കുറിക്കും. മൊറോക്കോയ്ക്കും റെക്കോഡിന് പഞ്ഞമില്ല. ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയാണ് അവരെ കാത്തിരിക്കുന്നത്. ഫ്രാന്‍സ് കിരീടം നിലനിര്‍ത്തിയാലും ചരിത്രമായി. 60 വര്‍ഷത്തിനു ശേഷമാണ് ഒരു രാജ്യത്തിനു ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള അവസരം ലഭിക്കുന്നത്.
Post a Comment
0 Comments