ചട്ടഞ്ചാല്‍ (www.evisionnews.in): മലബാര്‍ ഇസ്‌ലാമിക് കോപ്ലക്‌സ് മുപ്പതാം വാര്‍ഷിക സമ്മേളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്മൃതി യാത്ര നാളെ തുടങ്ങും. കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ രണ്ടു മേഖലകളായി തിരിച്ചാണ് യാത്ര പര്യടനം നടത്തുന്നത്. ഇരു മേഖലകളുടെയും ഉദ്ഘാടനം നാളെ രാവിലെ 10ന് മാലിക് ദീനാര്‍ മഖാം പരിസരത്ത് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. കോട്ട അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഖാസി ഇ.കെ മഹ്‌മൂദ് മുസ്ലിയാര്‍ എന്നിവരുടെ സിയാറത്തോടെ ആരംഭിക്കുന്ന യാത്ര എം.ഐ.സിയുടെ സഹകാരികളും സഹായികളുമായിരുന്ന ഉസ്താദുമാരുടെയും ഉമറാക്കളുടെയും ഖബര്‍ സിയാറത്തുകള്‍ക്ക് ശേഷം വൈകുന്നേരം ചെമ്പരിക്കയിലെ സി.എം അബ്ദുല്ല മൗലവിയുടെ മഖാമില്‍ സമാപിക്കും. ഈമാസം 30, 31 തീയതികളിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എം.ഐ.സിയുടെ മുപ്പതാം വാര്‍ഷിക സമ്മേളന ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
Post a Comment
0 Comments