കാസര്‍കോട്: വര്‍ഷങ്ങളായി ദുബായില്‍ താമസിക്കുകയായിരുന്ന കാസര്‍കോട് ഉദിനൂര്‍ സ്വദേശികളായ ദമ്പതികളും കുട്ടികളും ഐ.എസില്‍ ചേരാന്‍ യമനില്‍ എത്തിയതായി കേന്ദ്ര അന്വേഷണ സംഘത്തിന് വിവരം. ഉദിനൂര്‍ സ്വദേശിയായ 42 കാരന്‍, 32കാരിയായ ഭാര്യ, ഇവരുടെ മൂന്ന്, അഞ്ച്, ഏഴ്, എട്ടു വയസ് പ്രായം വരുന്ന നാലു മക്കള്‍ എന്നിവരാണ് യമനിലെത്തിയതെന്നാണ് വിവരം. ദുരൂഹ സാഹചര്യത്തില്‍ ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ദമ്പതികളെ വിദേശത്ത് കാണാതായ സംഭവത്തില്‍ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണത്തിന് നാളെ കേന്ദ്രസംഘമെത്തുമെന്നാണ് വിവരം.
വര്‍ഷങ്ങളായി വിദേശത്ത് കഴിയുന്ന ഇവര്‍ നാലു മാസം മുമ്പ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അതിനുശേഷം ഇവര്‍ യമനില്‍ എത്തിയതായാണ് കേന്ദ്ര അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കൂടാതെ പടന്ന സ്വദേശികളായ രണ്ടു പേരും യമനില്‍ എത്തിയതായി സൂചനയുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നുമാണ് പോയത്. അതേസമയം 2016 ല്‍ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 21 പേര്‍ ഐഎസില്‍ ചേര്‍ന്ന സംഭവം ഏറെ വിവാദമായിരുന്നു.
Post a Comment
0 Comments