Type Here to Get Search Results !

Bottom Ad

റുബീന നൗഫല്‍ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ്; തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു


കാസര്‍കോട് (www.evisionnews.in); മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ റുബീന നൗഫല്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരുന്ന റിസാന സാബിര്‍ പാര്‍ട്ടിയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് രാജിവച്ച സ്ഥാനത്തേക്കാണ് ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തെ തുടര്‍ന്ന് റിസാന സാബിറിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പഞ്ചായത്ത് ഭരണം സ്തംഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് റിസാന പ്രസിഡന്റ്് സ്ഥാനം രാജിവച്ചത്.

ഒമ്പതാം വാര്‍ഡ് ബേക്കൂരിലെ പ്രതിനിധിയാണ് റുബീന. 19-ാം വാര്‍ഡ് ചെറുഗോളിയിലെ ബി.ജെ.പി അംഗം രേവതിയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. റുബീനക്ക് 16 വോട്ടുകളും രേവതിക്ക് നാലു വോട്ടുകളും ലഭിച്ചു. എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad