കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കടത്തിനിരയാക്കിയയാളെ പൊലീസ് വിട്ടയച്ചതായി ആരോപണം. ചോമ്പാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭീഷണിപ്പെടുത്തി ലഹരിക്കടത്തിനു ഉപയോഗിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.
'ഭീഷണിപ്പെടുത്തിയാണ് ലഹരി മാഫിയ തന്നെ കാരിയറാക്കി മാറ്റിയത്. ഗതികെട്ട് സ്‌കൂള്‍ ബാഗിലുള്‍പ്പെടെ ലഹരി വിവിധ കേന്ദ്രങ്ങളിലെത്തിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസലഹരിക്ക് അടിമയായി'... ഇങ്ങനെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ല. അഴിയൂര്‍ സ്വദേശി അദ്‌നാനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. അദ്നാനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
പൊലീസിന്റെ കൃത്യവിലോഭം ചൂണ്ടിക്കാട്ടിവിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചോമ്പാല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പല പെണ്‍കുട്ടികളും ലഹരിമാഫിയയുടെ കെണിയിലാണെന്ന് അറിയിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ കാര്യമായി ഇടപെട്ടില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Post a Comment
0 Comments