കേരളം: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസിനെതിരെ പൊലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് നേതാവ് ആര്‍.ബി ജിഷയെ അധിക്ഷേപിച്ചെന്നാണ് പരാതി. എംഎല്‍എയ്ക്കു പുറമെ ഭാര്യ ഷേര്‍ളി തോമസിനുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ ഒമ്പതിന് ഹരിപ്പാട് നടന്ന എന്‍.സി.പി ഫണ്ട് സമാഹരണ യോഗത്തില്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി. ആദ്യം എംഎല്‍എക്കെതിരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post a Comment
0 Comments