ന്യൂഡല്‍ഹി (www.evisionnews.in): ചൈനയില്‍ വ്യാപകമായി കോവിഡ് പടരാന്‍ കാരണമായ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോണ്‍ വകഭേദം ഇതുവരെ നാലു പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിലും ഒഡിഷയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ക്കും അസുഖം ഭേദമായെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഇതേ വകഭദേം യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ്, യുകെ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരുന്നു. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചൈനയും യുഎസും ഉള്‍പ്പെടെ 5 രാജ്യങ്ങളില്‍ കോവിഡ് തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ, രാജ്യത്ത് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്.
Post a Comment
0 Comments