കണ്ണൂര്‍ (www.evisionnews.in): എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്. അട്ടിമറിക്കാനും പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാനും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കോണ്‍ഗ്രസ് അനുഭാവിയും നിരവധി തവണ സിപിഎം ആക്രമണത്തിനിരയാവുകയും ചെയ്ത കണ്ണൂര്‍ താണയിലെ അഡ്വ. ടിപി ഹരീന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരേ കൊലക്കുറ്റം, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് താന്‍ നിയമോപദേശം നല്‍കിയിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി ഇടപെട്ട് എസ്പിയെ വിളിച്ച് ഇതിന് തടയിട്ടെന്നുമാണ് അഡ്വ. ടിപി ഹരീന്ദ്രന്‍ പറയുന്നത്. ഷുക്കൂര്‍ വധത്തില്‍ പി ജയരാജനും അന്ന് കല്ല്യാശ്ശേരി എംഎല്‍എയായിരുന്ന ടി വി രാജേഷിനെതിരേയും കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. അന്ന് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന പി സുകുമാരനാണ് ഇക്കാര്യം തന്നോട് പറഞ്ഞത്.
കുഞ്ഞാലിക്കുട്ടി നേരിട്ട് കണ്ണൂര്‍ എസ്പിയെ വിളിച്ചുപറഞ്ഞു. കൊലക്കുറ്റവും ഗുഢാലോചനയും ഒഴിവാക്കി ജയരാജനെ ചെറിയ വകുപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് പറഞ്ഞെന്നും അഡ്വ. ടി പി ഹരീന്ദ്രന്‍ പറഞ്ഞു. സാധാരണ മുസ് ലിം ലീഗുകാര്‍ കരുതുന്നത് ജയരാജന്റെ വാഹനത്തിനു നേരെ മുദ്രാവാക്യം വിളിച്ചതിന് കൊലപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, ഷുക്കൂറിനെ പിടികൂടി ഫോണ്‍ വിളിച്ച് ചോദിച്ചാണ് കൊലപാതകം നടത്തിയത്. ഇത്തരം ഒരു സംഭവം ചെയ്തിട്ട് മുസ് ലിം ലീഗിന്റെ ഒരു നേതാവ് ഇത്തരത്തില്‍ ഇടപെട്ടതിനെ ഞാന്‍ വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ അസഭ്യം പറഞ്ഞപ്പോള്‍ പലരും അതിനെ എതിര്‍ത്തു. കുഞ്ഞാലിക്കുട്ടി സിപിഎമ്മുമായി സന്ധി ചെയ്താണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. ഇപ്പോള്‍ ഇ പി ജയരാജനെതിരേ മിണ്ടാതിരിക്കുന്നതും അംഗീകരിക്കാനാവില്ല. ഇ പി ജയരാജന്റേത് ആഭ്യന്തര പ്രശ്നമൊന്നുമല്ല. യുഡിഎഫിന്റെ യോഗത്തില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിനേക്കാള്‍ ആവേശം ലീഗുകാര്‍ക്കാണ്. എന്നിട്ടും അത്തരത്തിലൊരു ചെയ്ത്ത് കുഞ്ഞാലിക്കുട്ടി ചെയ്തപ്പോഴാണ് ഞാന്‍ വിമര്‍ശിച്ചത്- അഡ്വ. ടി.പി ഹരീന്ദ്രന്‍ കണ്ണൂരിലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുക വഴി മുസ്ലിം ലീഗിനെയും അതിന്റെ പ്രമുഖനായ നേതാവിനെയും അപമാനിക്കുന്ന വക്കീലിന്റെ പ്രതികരണത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. വസ്തുതാപരമായ ഒരു പിന്‍ബലമോ ഒരു തെളിവോ ഇല്ലാതെ വാര്‍ത്താചാനലിനു മുന്നില്‍ കവാത്ത് മറക്കുന്ന വക്കീലായി ഇയാള്‍ മാറിയത് എന്തുകൊണ്ടാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അഭിമുഖത്തിന് ഇയാള്‍ തയാറായതെന്ന് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞ
Post a Comment
0 Comments