Type Here to Get Search Results !

Bottom Ad

ബൈക്കില്‍ സഞ്ചരിക്കവെ തേങ്ങ തലയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു



കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കവെ തേങ്ങ തലയില്‍ വീണ് പരുക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ സ്വദേശി പി പി മുനീര്‍ (49) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad