Type Here to Get Search Results !

Bottom Ad

ഖാസി കേസ്: സമര പ്രഖ്യാപന സമ്മേളനം 23ന്


കാസര്‍കോട് (www.evisionnews.in): സമസ്തയുടെ സമുന്നത നേതാവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ നിക്ഷ്പക്ഷമായ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും കുടുംബവും വര്‍ഷങ്ങളായി നടത്തിവരുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമസ്ത ജില്ലാ കമ്മിറ്റി ഈമാസം 23ന് നാലിന് മേല്‍പറമ്പില്‍ സമരപ്രഖ്യാപന സമ്മേളനം നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്നു കീഴ്ഘടകങ്ങളുടെ സഹകര ത്തോടെ നടത്തുന്ന നൂറു ദിവസം നീണ്ടുനില്‍ക്കുന്ന സമരപരിപാടികള്‍ക്ക് യോഗം അന്തിമരൂപം നല്‍കി. പരിപാടി വന്‍വിജയമാക്കാന്‍ യോഗം പോഷക സംഘടനകളോട് അഭ്യര്‍ഥിച്ചു. ഇതിനായി ചെങ്കള അബ്ദുല്ല ഫൈസി ചെയര്‍മാനും സിദ്ദീഖ് നദ്‌വി ചേരൂര്‍ കണ്‍വീനറും താജുദ്ദീന്‍ ദാരിമി കോര്‍ഡിനേറ്ററുമായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി.

പ്രസിഡന്റ് ത്വാഖാ അഹ് മദ് അല്‍ അസ്ഹരിയുടെ അധ്യ ക്ഷതയില്‍ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നട ത്തി.ജനറല്‍ സെക്രട്ടറി അബ്ദുസലാംദാരിമിസ്വാഗതം പറഞ്ഞു.ചെങ്കള അബ്ദുല്ല ഫൈസി,എം മൊയ്തു മൗലവി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഉസ്മാന്‍ ഫൈസി മാണിക്കോത്ത്, സാലിഹ് മൗലവി ചൗക്കി, ഇ.പി ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, ചേരൂര്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, ഖാലിദ് ഫൈസി ചേരൂര്‍, ബീരാന്‍ ഫൈസി ആദൂര്‍, ഫസ്‌ലുറഹ്‌മാന്‍ ദാരിമി, താജുദ്ദീന്‍ ദാരിമി പടന്ന, അബൂല്‍ അക്‌റം മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മദനി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad