ബേക്കല്‍ ബീച്ച് ഫെസ്റ്റ്‌വലിന് തിരിതെളിഞ്ഞു
17:44:00
0
ബേക്കല്‍: കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദ സഞ്ചാരികളു ടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. എന്നാല്‍ പ്രതിസന്ധി തരണം ചെയ്തു വിനോദ സഞ്ചാരികള്‍ കേരള ത്തിലേക്ക് വന്നുകൊണ്ടി രിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോബോട്ടിക് ഷോ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. അക്വാട്ടിക് ഷോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി എഡിഎം എ.കെ രമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, മുന്‍ എം.എല്‍.എമാരായ കെ.വി കുഞ്ഞിരാമന്‍, കെ. കുഞ്ഞിരാമന്‍, കെപി കുഞ്ഞിക്കണ്ണന്‍,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മണികണ്ഠന്‍, സിഎ സൈമ, സിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്‍, മാനേജര്‍ യുഎസ് പ്രസാദ്പ്രസംഗിച്ചു.
Post a Comment
0 Comments