Type Here to Get Search Results !

Bottom Ad

കലോത്സവത്തിനിടെ പര്‍ദധരിച്ചെത്തിയ അധ്യാപികയെ അവഹേളിച്ച സംഭവം; ഡി.ഡി.ഇക്ക് പരാതിയുമായി കെ.എസ്.ടി.യു


നീലേശ്വരം: എസ്‌കോര്‍ട്ടിങ് അധ്യാപിയോട് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പര്‍ദധരിച്ചെത്തിയതിന്റെ പേരില്‍ വിവേചനം കാണിച്ചതായി പരാതി. പടന്ന എം.ആര്‍.എച്ച്.എസ്.എസ് ചെറുവത്തൂര്‍ ഉപജില്ല സെക്രട്ടറി അധ്യാപിക എം.ടി.സി ആരിഫയ്ക്കാണ് ദുരനുഭവം. സംഭവത്തില്‍ അവഹേളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ.ജി ഷംസുദ്ധീന്‍ മാസ്റ്റര്‍ ഡി.ഡി.ഇ വാസുവിന് പരാതി നല്‍കി. കലോത്സവത്തിന്റെ നാലാംനാള്‍ മത്സരം തുടങ്ങാന്‍ അരമണിക്കൂറു മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ഥികളുമായി ഭക്ഷണശാലയിലെത്തിയ ആരിഫയോട് മാത്രം വിവേചനം കാണിക്കുകയും അവരെ തടഞ്ഞു നിര്‍ത്തുകയും എന്നാല്‍ സമാന രീതിയിലുള്ള മറ്റു അധ്യാപകരെ കടത്തി വിടുകയുമായിരുന്നു. സ്ത്രീവിരുദ്ധവുമായി പെരുമാറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad