തിരുവനന്തപുരം (www.evisionnews.in): ലോകകപ്പില്‍ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ നടന്ന ദിനം മലയാളി കുടിച്ച് തീര്‍ത്തത് 50 കോടിയുടെ മദ്യം. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടി രൂപയാണ്. അതില്‍ നിന്നും 20 കോടി രൂപപയില്‍ അധികം തുകയാണ് കേരളം കുടിച്ച് തീര്‍ത്തത്. അന്തിമ കണക്കുകള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാടംവരെയുള്ള ഏഴുദിവസം 624 കോടിയുടെ മദ്യവില്‍പ്പന നടന്നു.
കൊല്ലം ആശ്രാമത്തെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന 1.06 കോടി രൂപ. ഇരിങ്ങാലക്കുട, ചേര്‍ത്തല മുന്‍സിപ്പല്‍ ജങ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും വില്‍പ്പന ഒരുകോടിക്ക് മുകളിലെത്തി. തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ഇതോടെ ഉത്രാടദിനത്തിലും തലേന്നും വന്‍ തിരക്കുണ്ടായി. കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും പ്രവര്‍ത്തിച്ചു.
Post a Comment
0 Comments