Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ മദ്യവില കൂടും


തിരുവനന്തപുരം: മദ്യത്തിന്റെ വില്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പാസാക്കിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് ഉയര്‍ന്ന മദ്യവില പ്രാബല്യത്തില്‍ വരും.

വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താനാണ് വില കൂട്ടുന്നത്. നാല് ശതമാനം നികുതിയാണ് വര്‍ധിപ്പിക്കുന്നത്. അതേസമയം മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്.

ഒരു കുപ്പി മദ്യത്തിന് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സര്‍ക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വര്‍ധന. 4 രൂപ മദ്യക്കമ്പനികള്‍ക്കും ഒരു രൂപ ബെവ്കോയ്ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷം വര്‍ധനവു വന്നതോടെ വിദേശ മദ്യ നിര്‍മാതാക്കളില്‍നിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉള്‍പ്പെടെ വില്‍പന വില 1170 രൂപയായി. അതില്‍ 1049 രൂപ സര്‍ക്കാരിനും 21 രൂപ ബെവ്കോയ്ക്കുമാണ്. മുമ്പ് കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴും മദ്യവില വര്‍ധിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad