Type Here to Get Search Results !

Bottom Ad

സാംസ്‌കാരിക മന്ത്രിയുടെ ബോഡി ഷെയ്മിംഗിനെതിരേ പ്രതിഷേധം; മനുഷ്യ ശരീരം ഇന്നത്തെ കാലത്തും 'തമാശയായി' തോന്നിയത് സിപിഎം നേതാവായത് കൊണ്ടെന്ന് രാഹുല്‍


തിരുവനന്തപുരം: നിയമസഭയിലെ സാംസ്‌കാരിക മന്ത്രി വാസവന്റെ വിവാദ പരാമര്‍ശനത്തിനെതിരേ പ്രതിഷേധ ബഹളം. കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ അവസ്ഥയാണ്. അമിതാഭ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥയാണിത്. മലയാളത്തിന്റെ പ്രിയ നടനായ ഇന്ദ്രന്‍സിനെ അപമാനിച്ചും ബോഡി ഷെയ്മിംഗ് നടത്തിയുമാണ് വാസവന്‍ സഭയില്‍ സംസാരിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി.

ഇത്തരം വാചകം കേരളത്തിന്റെ സംസ്‌കാരിക വകുപ്പ് മന്ത്രിയില്‍ നിന്നാണ് കേട്ടത്. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം സിപിഎം നേതാവായതു കൊണ്ട് മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥിതി എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി എന്നായിരുന്നു മന്ത്രി വാസവന്‍ നിയമസഭയില്‍ പറഞ്ഞത്. വിവാദമായതിന് പിന്നാലെ നിയമസഭ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad