ചായ്യോത്ത്: അഞ്ചുദിവസം നീണ്ട സ്‌കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ കിരീടം ചൂടി ഹൊസ്ദുര്‍ഗ് ഉപജില്ല. ഹൊസ്ദുര്‍ഗ് ഉപജില്ല 851 പോയിന്റോടെ ജേതാക്കളായി. രണ്ടാം സ്ഥാനത്തെത്തിയ കാസര്‍കോട് ഉപജില്ലയ്ക്ക് ലഭിച്ചത് 821 പോയിന്റുകള്‍. ചെറുവത്തൂര്‍ ഉപജില്ല 788 പോയിന്റോടെ മൂന്നാമതെത്തി. ബേക്കല്‍ (726), കുമ്പള(704), ചിറ്റാരിക്കല്‍(665), മഞ്ചേശ്വരം(543) ഉപജില്ലകള്‍ അടുത്ത സ്ഥാനങ്ങളിലെത്തി. കലോത്സവ ജേതാകള്‍ക്ക് ഡി.ഡി.ഇ വാസു ട്രോഫി നല്‍കി. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല ജേതാക്കളായി. ചെറുവത്തൂര്‍, കുമ്പള ജില്ലകള്‍ക്കാണ് രണ്ടാം സ്ഥാനം.
സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 129 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 98 പോയിന്റ് നേടിയ ജി.എച്ച്.എസ് ചായ്യോത്തിനാണ് രണ്ടാംസ്ഥാനം. യു.പി സ്‌കൂള്‍ വിഭാഗത്തില്‍ 66 പോയിന്റുമായി ജി.യു.പി.എസ് ചായ്യോത്ത് ഒന്നാം സ്ഥാനം നേടി. 55 പോയിന്റ് നേടി ജി. യു.പി.എസ് പുല്ലൂരിനാണ് രണ്ടാം സ്ഥാനം.
Post a Comment
0 Comments